
വരണ്ടനെല്‍പ്പാടങ്ങളൊരിറ്റു നീരിന്നായ്
ദാഹിക്കും പോലെ എന്‍ഹൃദയവും
കിട്ടിയിട്ടില്ലാത്ത പിതൃസ്നേഹത്തിനായ്
ദാഹിക്കുന്നല്ലോ ഒരുപാടൊരുപാട്
അമ്മയോടച്ഛനോടൊത്തുകളിയാടുന്ന
കുഞ്ഞിക്കിളികളെ കാണുന്നനേരത്തു
സ്നേഹദാഹം പേറുമെന്നുടെഹൃദയവും
മോഹിക്കുന്നല്ലോ ആ സ്നേഹത്തിനായ്
ഒരുനാളെനിക്കും ലഭിക്കുമാസ്നേഹമെ-
ന്നൊരുപാടൊരുപാട് മോഹിക്കുന്നല്ലോ
എന്‍ പിതാവിന്നിതാ ഭൂമിയെവിട്ട്
സ്വര്‍ഗ്ഗീയവേദിയില്‍ എത്തിനില്‍ക്കുന്നല്ലോ
സ്വര്‍ഗ്ഗീയവേദിയില്‍ നിന്നെങ്കിലും
നിന്‍ സ്നേഹം മഴയായ് പൊഴിയുകില്ലേ
ആ പുണ്യതീര്‍ത്ഥം കുടിച്ചെങ്കിലും
ഞാനെന്നുടെ ദാഹം ശമിപ്പിക്കട്ടെ...
* സമര്‍പ്പണം: എണ്റ്റെ അച്ഛണ്റ്റെ ഓര്‍മ്മയ്ക്ക്

