2009, ഒക്‌ടോബർ 19, തിങ്കളാഴ്‌ച

മഞ്ഞുകാലം


ഒത്തിരി മോഹത്തിന്‍
          തിരിതെളിയിക്കുമീ
മഞ്ഞുകാലത്തെയെനി-
          ക്കിഷ്ടമല്ലോ...
മഞ്ഞുകാലരാവില്‍ ഞാന്‍
          വയലേലകളില്‍ നോക്കും നേരം
മഞ്ഞുകണങ്ങള്‍ ചൂടി
          സൌന്ദര്യവതികളായ്‌
പുഞ്ചിരിതൂവും വയലേല-
          കളെനിക്ക്‌
മഞ്ഞുകാലവിശേഷങ്ങള്‍
          ചൊല്ലിത്തരുമല്ലോ
മഞ്ഞുകാലകുളിര്‍കാറ്റിന്‍
          ഈണത്തില്‍ മൂളുവാന്‍
മഞ്ഞുകാല പക്ഷികളെന്‍
          കൂടെവരുമല്ലോ
ഈ മഞ്ഞുകാലവും എന്‍-
          ജീവിതത്തില്‍
സുന്ദര മോഹനരാവുകള്‍
          നല്‍കുന്നൂ
മഞ്ഞുകാലമേ നീ
          മറയാതിരുന്നെങ്കില്‍
എന്നെന്‍ മനം നൊന്ത്‌
          കേണിടുന്നൂ...

2009, ജൂൺ 6, ശനിയാഴ്‌ച

ഊട്ടുകുളങ്ങരഭഗവതി


ഊട്ടുകുളങ്ങരക്കാവില്‍ വസിക്കും
ഊട്ടുകുളങ്ങരഭഗവതി നീയല്ലോ
പാണന്‍ കണ്ട പരദേവതയല്ലോ
പാരില്‍ നന്‍മനല്‍കീടും ദേവതയല്ലോ
തൊഴുകയ്യുമായെത്തും പരമഭക്തന്‍മാരോ-
ടലിവുതോന്നീടുന്ന ഭഗവതി നീയല്ലോ
മനം നൊന്തുകേഴുന്ന മക്കള്‍ക്കെന്നെന്നും
മധുരമാം ജീവിതമരുളും ദേവതയല്ലോ
വെടിക്കെട്ടു വേലകളിഷ്ടപ്പെടാത്തൊരു*
ശാന്തസ്വഭാവമാം ഭഗവതി നീയല്ലോ
ഊട്ടുകുളങ്ങരക്കാവില്‍ നടത്തുന്ന
ചാന്താഭിഷേകമഹോത്സവം നിനക്കല്ലോ
ഊട്ടുകുളങ്ങരക്കാവില്‍ വസിക്കും
ഊട്ടുകുളങ്ങരഭഗവതി നീയല്ലോ...




(പെരുവെബിണ്റ്റെ ഐശ്വര്യ ദേവത - പലക്കാട്ടു നിന്ന്‌ എകദേശം പന്ത്രണ്ടു കി. മി. അകലെ സ്തിതിചെയ്യുന്നു.. )

* കരിമരുന്നു പ്രയോഗവും ആനയെന്നള്ളത്തും ഈ ദേവിക്കു നിഷിദ്ധമാണ്‌.

2009, മേയ് 27, ബുധനാഴ്‌ച

സ്നേഹ ദാഹം*










വരണ്ടനെല്‍പ്പാടങ്ങളൊരിറ്റു നീരിന്നായ്‌
ദാഹിക്കും പോലെ എന്‍ഹൃദയവും
കിട്ടിയിട്ടില്ലാത്ത പിതൃസ്നേഹത്തിനായ്‌
ദാഹിക്കുന്നല്ലോ ഒരുപാടൊരുപാട്‌
അമ്മയോടച്ഛനോടൊത്തുകളിയാടുന്ന
കുഞ്ഞിക്കിളികളെ കാണുന്നനേരത്തു
സ്നേഹദാഹം പേറുമെന്നുടെഹൃദയവും
മോഹിക്കുന്നല്ലോ ആ സ്നേഹത്തിനായ്‌
ഒരുനാളെനിക്കും ലഭിക്കുമാസ്നേഹമെ-
ന്നൊരുപാടൊരുപാട്‌ മോഹിക്കുന്നല്ലോ
എന്‍ പിതാവിന്നിതാ ഭൂമിയെവിട്ട്‌
സ്വര്‍ഗ്ഗീയവേദിയില്‍ എത്തിനില്‍ക്കുന്നല്ലോ
സ്വര്‍ഗ്ഗീയവേദിയില്‍ നിന്നെങ്കിലും
നിന്‍ സ്നേഹം മഴയായ്‌ പൊഴിയുകില്ലേ
ആ പുണ്യതീര്‍ത്ഥം കുടിച്ചെങ്കിലും
ഞാനെന്നുടെ ദാഹം ശമിപ്പിക്കട്ടെ...

* സമര്‍പ്പണം: എണ്റ്റെ അച്ഛണ്റ്റെ ഓര്‍മ്മയ്ക്ക്‌

2009, മേയ് 24, ഞായറാഴ്‌ച

പനിനീര്‍ പൂവ്


ശരത്കാലത്ത്‌ വാടിനില്‍ക്കുമൊരു
പനിനീര്‍ പൂവേ
നിെന്‍റ സ്വപ്നവര്‍ണങ്ങളാം
ഇതളുകള്‍
കൊഴിയുമെന്ന്‌ നീ എന്തേ
ഭയക്കുന്നൂ
ഇനിയും വരുമല്ലോ
ഒരു വസന്തകാലം
അന്നുനിന്‍ ഇതളുകള്‍
പുഞ്ചിരിതൂവും
അന്നു നീ പൂര്‍ണ്ണപ്രശോഭിതയായ്‌
സുന്ദരസ്വപ്ളങ്ങള്‍ സാക്ഷാത്കരിക്കും
ഒരിക്കലും നീ നിരാശയാവരുതേ
എെന്‍റ പനിനീര്‍ പൂവേ
നിെന്‍റ മോഹനദിനങ്ങള്‍
ഇനിയുമൊരുപാടുണ്ട്‌
ആ ദിനങ്ങളില്‍ നീ
ശരത്കാലത്തെ ഭയക്കുന്നുവെങ്കിലും
നിന്നില്‍ കുളിര്‍ പരത്തി-
സ്വപ്നത്തിന്‍ ചിറകുവിടര്‍ത്തി
പാടി പറന്നുവരാന്‍ പോകുന്ന
വസന്തകാലത്തെ
നീ പ്രതീക്ഷിച്ചിരിക്കൂ
ആ വസന്തകാലം നിന്നെ
നിരാശയാക്കില്ല.