2009, മേയ് 27, ബുധനാഴ്ച
സ്നേഹ ദാഹം*
വരണ്ടനെല്പ്പാടങ്ങളൊരിറ്റു നീരിന്നായ്
ദാഹിക്കും പോലെ എന്‍ഹൃദയവും
കിട്ടിയിട്ടില്ലാത്ത പിതൃസ്നേഹത്തിനായ്
ദാഹിക്കുന്നല്ലോ ഒരുപാടൊരുപാട്
അമ്മയോടച്ഛനോടൊത്തുകളിയാടുന്ന
കുഞ്ഞിക്കിളികളെ കാണുന്നനേരത്തു
സ്നേഹദാഹം പേറുമെന്നുടെഹൃദയവും
മോഹിക്കുന്നല്ലോ ആ സ്നേഹത്തിനായ്
ഒരുനാളെനിക്കും ലഭിക്കുമാസ്നേഹമെ-
ന്നൊരുപാടൊരുപാട് മോഹിക്കുന്നല്ലോ
എന്‍ പിതാവിന്നിതാ ഭൂമിയെവിട്ട്
സ്വര്ഗ്ഗീയവേദിയില് എത്തിനില്ക്കുന്നല്ലോ
സ്വര്ഗ്ഗീയവേദിയില് നിന്നെങ്കിലും
നിന് സ്നേഹം മഴയായ് പൊഴിയുകില്ലേ
ആ പുണ്യതീര്‍ത്ഥം കുടിച്ചെങ്കിലും
ഞാനെന്നുടെ ദാഹം ശമിപ്പിക്കട്ടെ...
* സമര്‍പ്പണം: എണ്റ്റെ അച്ഛണ്റ്റെ ഓര്‍മ്മയ്ക്ക്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
8 അഭിപ്രായങ്ങൾ:
പ്രിയ മുക്കുറ്റി, കവിത വായിച്ചു, ആ സമര്‍പ്പണം വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു
ആശംസകള്‍
നിന് സ്നേഹം മഴയായ് പൊഴിയുകില്ലേ
ആ പുണ്യതീര്‍ത്ഥം കുടിച്ചെങ്കിലും
ഞാനെന്നുടെ ദാഹം ശമിപ്പിക്കട്ടെ...
ഇഷ്ടപ്പെട്ടു വരികൾ
അറിയുന്നു നിന് ദീപ്ത ഹൃദയാഭിലാഷം
അറിയുന്നു നിന് തീവ്ര സ്നേഹദാഹം
കണ്ണുനീര് ചാലിച്ച വരികളീല്‍ കാണ്മുഞാന്
താതനോടുള്ള നിന് സ്നേഹവായ്പ്
പ്രിയ താതനോടുള്ള നിന് സ്നേഹവായ്പ്.....!
Achanu njangaludeyum Pranamangal... Ashamsakal...!!!
അരുണ്‍: നിറകണ്ണുമായ് എണ്റ്റെ ദു:ഖത്തില്‍
പങ്കുചേറ്ന്ന അരുണ്‍ചേട്ടാ........
നന്ദി.
വരവൂരാന്‍ : നന്ദി.
മറനല്ലൂറ് സതീഷ് :കണ്ണുനീറ് ചാലിച്ച വരികളില്‍....
താതനോടുള്ള എന്‍ സ്നേഹ
വായ്പ്പിനെ ആഴത്തില്‍
മനസ്സിലാക്കി താങ്കളെഴുതിയ
വരികള്‍ വളരെ നന്നായിരിക്കുന്നു.
നന്ദി........
സുരേഷ്കുമാര്‍ പുഞ്ജയില്: നന്ദി.
great effort...
but still can do better..
need to write more....
miles to go...
cheers
Madhu : Thank you.
അച്ഛന്റെ ഓര്‍മ്മയില്‍ എഴുതിയ ഈ വരികള്‍ ഹൃദ്യമായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ