2009, ജൂൺ 6, ശനിയാഴ്‌ച

ഊട്ടുകുളങ്ങരഭഗവതി


ഊട്ടുകുളങ്ങരക്കാവില്‍ വസിക്കും
ഊട്ടുകുളങ്ങരഭഗവതി നീയല്ലോ
പാണന്‍ കണ്ട പരദേവതയല്ലോ
പാരില്‍ നന്‍മനല്‍കീടും ദേവതയല്ലോ
തൊഴുകയ്യുമായെത്തും പരമഭക്തന്‍മാരോ-
ടലിവുതോന്നീടുന്ന ഭഗവതി നീയല്ലോ
മനം നൊന്തുകേഴുന്ന മക്കള്‍ക്കെന്നെന്നും
മധുരമാം ജീവിതമരുളും ദേവതയല്ലോ
വെടിക്കെട്ടു വേലകളിഷ്ടപ്പെടാത്തൊരു*
ശാന്തസ്വഭാവമാം ഭഗവതി നീയല്ലോ
ഊട്ടുകുളങ്ങരക്കാവില്‍ നടത്തുന്ന
ചാന്താഭിഷേകമഹോത്സവം നിനക്കല്ലോ
ഊട്ടുകുളങ്ങരക്കാവില്‍ വസിക്കും
ഊട്ടുകുളങ്ങരഭഗവതി നീയല്ലോ...




(പെരുവെബിണ്റ്റെ ഐശ്വര്യ ദേവത - പലക്കാട്ടു നിന്ന്‌ എകദേശം പന്ത്രണ്ടു കി. മി. അകലെ സ്തിതിചെയ്യുന്നു.. )

* കരിമരുന്നു പ്രയോഗവും ആനയെന്നള്ളത്തും ഈ ദേവിക്കു നിഷിദ്ധമാണ്‌.

16 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

ഭക്തി ശുദ്ധിയുണ്ടാക്കുമെന്നാ...
എല്ലോരിലും ഭക്തിയും ശുദ്ധിയും ഉണ്ടാകട്ടെ...

Unknown പറഞ്ഞു...

ഊട്ട് കുളങ്ങര ഭഗവതിയെക്കുറിച്ച് ഞാൻ അധികം കേട്ടിട്ടില്ല വായിച്ചപ്പോൾ അവിടെ വരാൻ ഒരു മോഹം

വരവൂരാൻ പറഞ്ഞു...

ഊട്ടുകുളങ്ങര ദേവിയുടെ അനുഗ്രഹമുണ്ടാവട്ടെ, ഈ പരിചയപ്പെടുത്തലിനു ഒത്തിരി നന്ദി

മുക്കുറ്റി പറഞ്ഞു...

കൊട്ടോട്ടിക്കാരന്‍ ,അനൂപ്‌ കോതനല്ലൂറ്‍,വരവൂരാന്‍ ഇ വിടെ എത്തിയതിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
എനിയും വരുമെന്നു പ്രതീക്ഷിക്കുന്നു.

അരുണ്‍ കരിമുട്ടം പറഞ്ഞു...

കരിമരുന്നു പ്രയോഗവും ആനയെന്നള്ളത്തും ഈ ദേവിക്കു നിഷിദ്ധമാണ്‌

എന്തേ?
എന്തെങ്കിലും ഐതിഹം ഉണ്ടോ?
ഒരു കാര്യം,
ക്ഷേത്രങ്ങളും വിശ്വാസങ്ങളും ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു.
ഇവിടെ ഭദ്രയാണോ ദുര്‍ഗ്ഗയാണോ?

naakila പറഞ്ഞു...

കൊളളാം

മുക്കുറ്റി പറഞ്ഞു...

ശ്രീ : നന്ദി.

അരുണ്‍ :"കരിമരുന്നു പ്രയോഗവും ആനയെന്നള്ളത്തും ഈ ദേവിക്കു നിഷിദ്ധമാണ്‌"
ഇതിനു എന്തെങ്കിലും ഐതിഹം ഉള്ളതായി ഞാന്‍ കേട്ടിട്ടില്ല.അങ്ങിനെ ഐതിഹത്തെ പറ്റി എനിക്കു അറിവുലഭിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ അതു പങ്കുവയ്ക്കാം.ദേവി ശാന്തസ്വരൂപിണിയാണ്‌.നന്ദി.

പി എ അനീഷ്‌ :നന്ദി,വീണ്ടും വരുമെന്നു പ്രദീക്ഷിക്കുന്നു.

പാവത്താൻ പറഞ്ഞു...

അമ്മേ മഹാമായേ, ദേവീ

Sureshkumar Punjhayil പറഞ്ഞു...

Bhagavathy Sahayam...!!!

VEERU പറഞ്ഞു...

namikkunnu ninne njaan !!!

മുക്കുറ്റി പറഞ്ഞു...

പാവത്താന്‍,സുരേഷ്‌കുമാര്‍ പുഞ്ജയില്‍,വീരു : ഈ വരവിനും വായനക്കും നന്ദി.
എനിയും വരുമെന്ന പ്രതീക്ഷയോടെ..........

അജ്ഞാതന്‍ പറഞ്ഞു...

kallukale poojichu manassu kalalakkunnaarude kaaryam kashtam thanne..

daivathe kandetthoo

വയനാടന്‍ പറഞ്ഞു...

വ്യത്യസ്തമായൊരു പോസ്റ്റ്‌
"പാരില്‍ നന്‍മനല്‍കീടും ദേവതയല്ലോ"
പാരിലെങ്ങും നന്മ നിറയട്ടെ

Anil cheleri kumaran പറഞ്ഞു...

നല്ല വരികൾ.

കൂട്ടുകാരൻ പറഞ്ഞു...

ദേവീ വിശേഷം ഒരു കവിതയായി പങ്കു വെച്ചത് നന്നായി..എന്നെങ്കിലും അവിടെയും വരണം...നല്ല സൃഷ്ടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

മുക്കുറ്റി പറഞ്ഞു...

അനോണീ: ആ കഷ്ടമോര്‍ത്ത്‌ അജ്ഞാതവിഷമിക്കേണ്ട, ഇവിടെ വന്നതിനും എന്നെ വായിച്ചതിനും നന്ദി
വയനാടന്‍: നന്ദി
കുമാരന്‍: നന്ദി
കൂട്ടുകാരന്‍: നന്ദി